ന്യൂ​യോ​ര്‍​ക്ക്: ഖ​ത്ത​റി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍. പ്ര​മേ​യ​ത്തെ അ​മേ​രി​ക്ക ഉ​ള്‍​പ്പെ​ടെ​യു​ള്ള 15 അം​ഗ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു. ഖ​ത്ത​റി​നോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഹ​മാ​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ദോ​ഹ​യി​ല്‍ ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ അ​ഞ്ച് അം​ഗ​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യും മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ന്നും ഹ​മാ​സ് പ​റ​ഞ്ഞു.

ചൈ​ന, ഫ്രാ​ന്‍​സ്, റ​ഷ്യ, യു​കെ, അ​മേ​രി​ക്ക തു​ട​ങ്ങി​യ സ്ഥി​രാം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മേ 10 താ​ത്കാ​ലി​ക അം​ഗ​ങ്ങ​ള്‍ കൂ​ടി ചേ​ര്‍​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ണ്‍​സി​ല്‍. അ​ല്‍​ജീ​രി​യ, ഡെ​ന്മാ​ര്‍​ക്ക്, ഗ്രീ​സ്, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വ​രാ​ണ് താ​ത്കാ​ലി​ക അം​ഗ​ങ്ങ​ള്‍.