ബീ​ജിം​ഗ്: ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്ര​ഫ​ഷ​നു​ക​ളെ രാ​ജ്യ​ത്തേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ-​വി​സ എ​ന്ന പു​തി​യ പ​ദ്ധ​തി​യു​മാ​യി ചൈ​ന. കു​ടി​യേ​റ്റ​ത്തി​നെ​തി​രേ അ​മേ​രി​ക്ക​യി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ഫ​ഷ​ന​ലു​ക​ളെ രാ​ജ്യ​ത്ത് എ​ത്തി​ക്കാ​ൻ ചൈ​ന ശ്ര​മം ന​ട​ത്തു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത​മാ​യി കു​ടി​യേ​റ്റ​ത്തി​നെ കാ​ര്യ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ത്ത രാ​ജ്യ​മാ​ണ് ചൈ​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​യം മാ​റ്റം ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ കെ-​വി​സ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന ചൈ​ന ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റിം​ഗ്, ഗ​ണി​തം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ലു​ക​ളെ​യാ​ണ് സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. യു​എ​സി​ന്‍റെ ഈ ​മേ​ഖ​ല​ക​ളി​ലെ മേ​ൽ​ക്കോ​യ്മ അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ചൈ​ന​യു​ടെ നീ​ക്കം.‌