ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഹോങ്കോംഗിനെ കീഴടക്കി ബംഗ്ലാദേശ്
Friday, September 12, 2025 1:07 AM IST
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ്-ബി മത്സരത്തിൽ ബംഗ്ലാദേശിന് വിജയം. ഏഴു വിക്കറ്റിനാണ് ഹോങ്കോംഗിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗ് ഏഴുവിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സ്കോർ: ഹോങ്കോംഗ് 20 ഓവറിൽ 143/7. ബംഗ്ലാദേശ് 17.4 ഓവറിൽ 144/3. തുടർച്ചയായ രണ്ടാം പരാജയത്തോടെ ഹോങ്കോംഗ് ടൂർണമെന്റിൽനിന്ന് ഏറക്കുറെ പുറത്തായി.
39 പന്തിൽ 59 റൺസ് നേടിയ ക്യാപ്റ്റർ ലിറ്റണ്‍ ദാസിന്റെ ഇന്നിംഗ്സാണ് ബംഗ്ലാദേശിനെ അനായാസം വിജയത്തിലെത്തിച്ചത്. 35 റൺസുമായി പുറത്താകാതെനിന്ന തൗഹീദ് ഹൃദോയിയും വിജയത്തിൽ പങ്കാളിയായി.
40 പന്തിൽ 42 റൺസെടുത്ത നിസാഖാത് ഖാനും 34 പന്തിൽ 30 റൺസെടുത്ത സീഷാൻ അലിയുമാണ് ഹോങ്കോംഗിന്റെ ടോപ് സ്കോറർമാർ. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും തൻസീം ഹസനും റിഷാദ് ഹൊസൈനും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.