ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചടങ്ങ് വെള്ളിയാഴ്ച
Thursday, September 11, 2025 9:37 PM IST
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചടങ്ങ് വെള്ളിയാഴ്ച രാവിലെ പത്തിന് രാഷ്ട്രപതി ഭവനിൽ. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, നിയുക്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുക്കും.
ചൊവ്വാഴ്ച്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ബി. സുദര്ശന് റെഡ്ഡിയെ 152 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സി.പി. രാധാകൃഷ്ണന് വിജയിച്ചത്.
ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി.പി. രാധാകൃഷ്ണൻ വിജയിച്ചത്. ജൂലൈ 21ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.