പി.പി. തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച; പൊതുദർശനമില്ല
Thursday, September 11, 2025 8:25 PM IST
കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച.
മരിച്ചു കഴിഞ്ഞാൽ പൊതുദർശനം ഒഴിവാക്കണമെന്ന് പി.പി. തങ്കച്ചൻ തന്നെ ആവശ്യപ്പെട്ടിരുന്നതിനാൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ഓടെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവച്ചാകും സംസ്കാര ചടങ്ങുകൾ നടക്കുക.