ശബരിമല ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പി.എസ്. പ്രശാന്ത്
Thursday, September 11, 2025 5:08 PM IST
തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു.
ചില സംശയങ്ങള്‍ കോടതി ചോദിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്കി. ശബരിമലയുടെ വികസനം മാത്രമാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യമില്ല. മുന്‍വിധിയില്ലാതെ നടത്തുന്ന പരിപാടിയാണ്. ശബരിമലയുടെ മാത്രം വികസനമല്ല അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടേയും വികസനമാണ്. കേരളത്തിന്റെ വികസനമാണ്.
പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള ആളുകള്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ഥന. വേണ്ടിവന്നാല്‍ പ്രതിപക്ഷനേതാവിനെ ഇനിയും ക്ഷണിക്കും – അദ്ദേഹം വ്യക്തമാക്കി.