കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ൻ(86) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ന്ത്യം.

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ൻ, 1991-1995ലെ ​കെ. ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ സ്പീ​ക്ക​റാ​യും 1995-1996 ലെ ​എ.​കെ. ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ൽ കൃ​ഷി​വ​കു​പ്പ് മ​ന്ത്രി​യാ​യും 1996-2001ലെ ​നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചീ​ഫ് വി​പ്പാ​യും പ്ര​വ​ർ​ത്തി​ച്ചു.

2004 ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യ ത​ങ്ക​ച്ച​ൻ 2018 വ​രെ ഈ ​പ​ദ​വി തു​ട​ർ​ന്നു. 1982ൽ ​പെ​രു​മ്പാ​വൂ​രി​ൽ നി​ന്നാ​ണ് പി.​പി. ത​ങ്ക​ച്ച​ൻ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.