കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​റി​ന് തി​രി​ച്ച​ടി. ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി​യു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ത​ള്ളി.

നേ​ര​ത്തെ വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൗ​ബി​ന്‍ എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. വി​ദേ​ശ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന അ​വാ​ര്‍​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ല്‍ കോ​ട​തി ഇ​ത് അം​ഗീ​ക​രി​ക്കാ​തെ ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.