ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അതൃപ്തി അറിയിച്ച് ട്രംപ്
Thursday, September 11, 2025 6:15 AM IST
വാഷിംഗ്ടൺ: ഇസ്രയേല്‍ സൈന്യം ദോഹയിൽ നടത്തിയ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ച് ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം നടത്തി. സനായിലെ ഹൂത്തി കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 35 പേര് കൊല്ലപ്പെട്ടു.
ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോണ്‍ വിമാനത്താവളം ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.