ഫീസ് വര്‍ധന; കാര്‍ഷിക സര്‍വകലാശാല വിസിയെ തടഞ്ഞു
Thursday, September 11, 2025 6:01 AM IST
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി. അശോകിന്റെ വാഹനം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം തമ്പാവൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നിൽവച്ചായിരുന്നു പ്രതിഷേധം.
വിസിയുടെ വീട്ടിലേക്കും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുപ്പതോളം വരുന്ന പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആഷിക്, ആനന്ദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഫീസ് വര്‍ധനവിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിൽ പ്രതിഷേധം നടക്കുകയാണ്.