അരവിന്ദ് കേജരിവാൾ ചികിത്സയ്ക്കായി പാറത്തോട്ടിലെത്തി; മടുക്കക്കുഴി ആയുര്‍വ്വേദ ആശുപത്രിയിലാണ് ചികിത്സ
Wednesday, September 10, 2025 8:36 PM IST
കാഞ്ഞിരപ്പള്ളി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പാറത്തോട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി. പാറത്തോട് മടുക്കക്കുഴി ആയുര്‍വ്വേദ ആശുപത്രിയില്‍ ഒരാഴ്ച്ചത്തെ ചികിത്സയ്ക്കായാണ് എത്തിയത്.
ബുധനാഴ്ച രാത്രി ഏഴോടെയാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. കേരള പോലീസ് അകമ്പടിയോടെയാണ് കേജരിവാളിന്റെ വാഹനം വ്യൂഹം കടന്ന് പോയത്.