പ​ത്ത​നം​തി​ട്ട: ട്രാ​ഫി​ക് എ​സ്ഐ​ക്ക് വേ​ണ്ടി കൈ​ക്കൂ​ലി വാ​ങ്ങി​യ അ​ടൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ എ​സ്.​ആ​ർ. വി​ഷ്ണു​വി​നെ​യാ​ണ്
സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

റ​വ​ന്യു വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ​താ​ണ് ന​ട​പ​ടി. പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ലെ മു​ൻ ട്രാ​ഫി​ക് എ​സ്ഐ ഡി.​എ​സ്. സു​മേ​ഷ് ലാ​ലി​ന് വേ​ണ്ടി ഇ​യാ​ൾ ടി​പ്പ​ർ ലോ​റി ഉ​ട​മ​ക​ളി​ൽ നി​ന്നും ഗൂ​ഗി​ൾ പേ ​വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

59,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ഇ​തി​ന് വി​ഷ്ണു 10,050 രൂ​പ ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി. വി​ജി​ല​ൻ​സ് കേ​സി​ൽ മു​ൻ ട്രാ​ഫി​ക്ക് എ​സ്ഐ ഡി.​എ​സ്. സു​മേ​ഷ് ലാ​ൽ ഒ​ന്നാം പ്ര​തി​യാ​ണ്. എ​സ്.​ആ​ർ. വി​ഷ്ണു ര​ണ്ടാം പ്ര​തി​യു​മാ​ണ്.