കാ​ലി​ഫോ​ർ​ണി​യ: സ്മാ​ർ​ട്ട്ഫോ​ണ്‍ പ്രേ​മി​ക​ള്‍​ക്ക് കാ​ഴ്‍​ച​യി​ല്‍ പു​ത്ത​ൻ അ​നു​ഭ​വം സ​മ്മാ​നി​ച്ച് ഐ​ഫോ​ൺ എ​യ​ർ (ഐ​ഫോ​ൺ 17 എ​യ​ർ) പു​റ​ത്തി​റ​ക്കി ആ​പ്പി​ൾ. 5.6 എം​എം മാ​ത്രം ക​ന​മു​ള്ള സ്ലിം ​ബ്യൂ​ട്ടി​യാ​യാ​ണ് പു​ത്ത​ൻ ഐ​ഫോ​ൺ എ​ത്തു​ന്ന​ത്.

സിം-​ട്രേ ഒ​ഴി​വാ​ക്കി ഹാ​ർ​ഡ്‍​വെ​യ​റി​ല്‍ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യാ​ണ് ഐ​ഫോ​ണ്‍ 17 എ​യ​റി​നെ ഏ​റ്റ​വും ക​ട്ടി കു​റ​ഞ്ഞ ഐ​ഫോ​ണാ​ക്കി മാ​റ്റി​യ​ത്. പൂ​ർ​ണ​മാ​യും ഇ-​സിം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള​താ​ണ് ഐ​ഫോ​ണ്‍ എ​യ​ർ. ടൈ​റ്റാ​നി​യം ഫ്രെ​യി​മി​ൽ നി​ർ​മി​ച്ച ഫോ​ൺ നാ​ല് നി​റ​ങ്ങ​ളി​ലാ​ണ് ഫോ​ൺ ല​ഭ്യ​മാ​കു​ക.

48 എം​പി​യു​ടെ ഫ്യൂ​ഷ​ന്‍ സിം​ഗി​ള്‍ കാ​മ​റ​യാ​ണ് ഐ​ഫോ​ണ്‍ 17 എ​യ​റി​ല്‍ പി​ന്നി​ലു​ള്ള​ത്. സെ​ല്‍​ഫി​ക്കും വീ​ഡി​യോ കോ​ളിം​ഗി​നു​മാ​യു​ള്ള​ത് 18 എം​പി സെ​ന്‍​ട്ര​ല്‍ സ്റ്റേ​ജ് ഫ്ര​ണ്ട് കാ​മ​റ​യും. 4K വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ് ഐ​ഫോ​ണ്‍ എ​യ​റി​ല്‍ സാ​ധ്യ​മാ​ണ്.

6.5 ഇ​ഞ്ച് സൂ​പ്പ​ർ റെ​റ്റി​ന എ​ക്സ്‍​ഡി​ആ​ർ ഡി​സ്പ്ലെ, 120 ഹെ​ർ​ട്‍​സ് ഡി​സ്‍​പ്ലെ, 3000 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്, എ19 ​പ്രോ ചി​പ്, എ​ന്‍1 വൈ-​ഫൈ ചി​പ് (ആ​പ്പി​ളി​ന്‍റെ ആ​ദ്യ വൈ-​ഫൈ ചി​പ്), കാ​മ​റ ക​ണ്‍​ട്രോ​ള്‍, ആ​ക്ഷ​ന്‍ ബ​ട്ട​ണ്‍, ആ​പ്പി​ള്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍.