ഏഷ്യാ കപ്പ്; അഫ്ഗാനിസ്ഥാന് മികച്ച സ്കോര്‍
Tuesday, September 9, 2025 10:47 PM IST
അബുദാബി: ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഹോങ്കോംഗിന് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 188 റണ്‍സ് നേടിയത്.
അഫ്ഗാനായി സെദിഖുള്ള അടല്‍ (52 പന്തില്‍ 73), അസ്മതുള്ള ഒമര്സ (21 പന്തില്‍ 53) മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് നബിയാണ് (26 പന്തില്‍ 33) രണ്ടക്കം കണ്ട മറ്റൊരു താരം. ഹോങ്കിംഗിന് വേണ്ടി ആയുഷ് ശുക്ല, കിഞ്ചിത് ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
26 റണ്‍സിനിടെ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ് (8), ഇബ്രാഹിം സദ്രാന് (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് അടല്‍ - നബി സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.