ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു
Tuesday, September 9, 2025 5:42 PM IST
ന്യൂഡൽഹി: സിയാച്ചിലിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. രണ്ട് അഗ്നിവീറുകളും ഒരു സൈനികനുമാണ് മരിച്ചത്.
ഒരു സൈനികനെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും കരസേന അറിയിച്ചു.