തി​രു​വ​ന​ന്ത​പു​രം: 2023 മേ​യ് ഏ​ഴി​ന് മ​ല​പ്പു​റം താ​നൂ​ര്‍ തൂ​വ​ല്‍​ത്തീ​രം ബീ​ച്ചി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും. റി​ട്ട.​ജ​സ്റ്റീ​സ് വി.​കെ.​മോ​ഹ​ന​ന്‍ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി.

ര​ണ്ടാം​ഘ​ട്ടം ഒ​ക്ടോ​ബ​ര്‍ 23 വ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ആ​ദ്യ​ഘ​ട്ട നി​ഗ​മ​ന​ങ്ങ​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ലെ നി​ഗ​മ​ന​ങ്ങ​ളും ചേ​ര്‍​ത്താ​യി​രി​ക്കും അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ക. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ട് രൂ​പ​മാ​റ്റം വ​രു​ത്തി​യാ​ണ് യാ​ത്രാ​ബോ​ട്ടാ​ക്കി മാ​റ്റി​യ​ത്.

ഇ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യം, അ​പ​ക​ട​ത്തി​ല്‍ വ്യ​ക്തി​ക​ള്‍​ക്കോ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കോ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം തുടങ്ങിയവയാണ് പ​രി​ശോ​ധി​ച്ച​ത്.