മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ച​ര​ക്ക് ട്രെ​യി​ൻ ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽ ഇ​ടി​ച്ചു ക​യ​റി 10 പേ​ർ മ​രി​ച്ചു. 40ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

മെ​ക്സി​ക്കോ സി​റ്റി​യി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി അ​റ്റ്ല​കോ​മു​ൾ​കോ പ​ട്ട​ണ​ത്തി​ലെ വെ​യ​ർ​ഹൗ​സു​ക​ളു​ടെ​യും ഫാ​ക്ട​റി​ക​ളു​ടെ​യും വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഒ​രു ക്രോ​സിം​ഗി​ലാ​ണ് അ​പ​ക​ടം.



അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​താ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ് അ​റി​യി​ച്ചു.