കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി ഡോ​ക്ട​ർ പി​ടി​യി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി ഹം​ജാ​ദ് ഹ​സ​നാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​ത്.

0.83 ഗ്രാം ​എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്ക് ല​ഹ​രി​ഇ​ട​പാ​ടു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ഡാ​ൻ​സാ​ഫി​ന്‍റെ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.