ചീത്തപ്പേര് ഉണ്ടാക്കുന്ന പോലീസുകാർക്കെതിരെ നടപടി ഉണ്ടാകും: മന്ത്രി ശിവൻകുട്ടി
Monday, September 8, 2025 11:41 PM IST
തിരുവനന്തപുരം: സമൂഹത്തിനും സർക്കാരിനും ചീത്തപ്പേരുണ്ടാക്കുന്ന പോലീസ് സേനാംഗങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
പോലീസ് സ്റ്റേഷനുകളിൽ പ്രതിയെ മർദിക്കാനും ശിക്ഷിക്കാനും പോലീസിന് അധികാരമില്ല. ശിക്ഷിക്കാൻ കോടതിക്ക് മാത്രമാണ് അധികാരം.
അതേസമയം 2017ൽ തനിക്ക് നേമം പോലീസ് സ്റ്റേഷനിൽനിന്ന് മർദനമേറ്റ സംഭവത്തിൽ എസ്ഐ സമ്പത്തിനെ സംരക്ഷിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീറിന്റേത് രാഷ്ട്രീയ ആരോപണമാണ്. മറുപടി അർഹിക്കുന്നില്ല.
ആരോപണം ആർക്കും ഉന്നയിക്കാം. പരാതികൾ ഉണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.