ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം; നെതർലൻഡ്സിന് ജയം
Monday, September 8, 2025 12:18 AM IST
കൗനസ്: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ നെതർലൻഡ്സിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ലിത്വാനിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നെതർലൻഡ്സ് തോൽപ്പിച്ചത്.
നെതർഡൻഡ്സിന് വേണ്ടി മെംഫിസ് ഡീപെയ് രണ്ട് ഗോളുകളും ക്വിന്റെൻ ടിംബർ ഒരു ഗോളും നേടി. ഗ്വിഡാസ് ജിനെയ്റ്റിസും എഡ്വിനാസ് ഗിർഡ്വയ്നിസുമാണ് ലിത്വാനിയയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് ജിയിൽ ഒന്നാമെതെത്താനും നെതർലൻഡ്സിനായി. നിലവിൽ 10 പോയിന്റാണ് നെതർലൻഡ്സിനുള്ളത്.