നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Sunday, September 7, 2025 11:54 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒമ്പതാം വളവിനു താഴെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.
അപകട സമയത്ത് കാറിൽ നാലുപേരുണ്ടായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.