ശ്രീനാരായണ ഗുരുവിനെ മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി
Sunday, September 7, 2025 7:53 PM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് വെളിച്ചം പകർന്ന ഗുരുവിനെ സ്വന്തമാക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്.
ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു.
നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ എക്കാലവും ചലനാത്മകമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.