വിമര്‍ശനത്തിന് അധീതനല്ല; തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാം: വി.ഡി.സതീശന്
Sunday, September 7, 2025 5:13 PM IST
തിരുവനന്തപുരം: താൻ വിമര്‍ശനത്തിന് അധീതനല്ലെന്നും തന്റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നശേഷം മുഖ്യമന്ത്രിക്കൊപ്പം സതീശന് സദ്യ കഴിച്ചത് വിവാദമായിരുന്നു.
ഇതിനെ വിമർശിച്ച് കെ.സുധാകരന് രംഗത്തെത്തിയിരുന്നു. സുധാകരന് പറഞ്ഞിനോട് എനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോയില്ല. അവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതേസമയം സുധാകരന് പരസ്യമായി വിമര്‍ശിച്ചതില്‍ സതീശന് അതൃപ്തി പ്രകടിപ്പിച്ചു.
വിമര്‍ശനം എവിടെ പറയണം എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചിക്കേണ്ടതെന്നും സതീശന് വ്യക്തമാക്കി.സിപിഎമ്മിന്റെ മാധ്യമ വിഭാഗം യോഗം ചേര്‍ന്ന് നിരന്തരം തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കൂറേ യൂട്യൂബ് ചാനലുകളെ അതിനായി വാങ്ങിയിട്ടുണ്ട്.
അവര്‍ വഴി വ്യക്തിപരമായി ആക്ഷേപിക്കാനാണ് തീരുമാനം. അതൊന്നും തന്നെ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.