പീച്ചി സ്റ്റേഷനിലെ മർദനം: അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
Sunday, September 7, 2025 1:51 PM IST
കൊച്ചി: പീച്ചി സ്റ്റേഷനിലെ മർദനത്തിന്റെ അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പീച്ചി സ്റ്റേഷൻ മർദനത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥൻ രതീഷ് നിലവിൽ കടവന്ത്ര സ്റ്റേഷനിലാണ്.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതെന്നും ഇയാളെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.