ചെ​ങ്ങ​ന്നൂ​ര്‍: ലോ​ക്കോ പൈ​ല​റ്റി​ന് സി​ഗ്‌​ന​ല്‍ മ​ന​സി​ലാ​കാ​ത്ത​തി​നാ​ൽ നാ​ഗ​ര്‍​കോ​വി​ല്‍ - കോ​ട്ട​യം എ​ക്‌​സ​പ്ര​സ് ചെ​റി​യ​നാ​ട് സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്താ​തെ പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.50 നാ​യി​രു​ന്നു സം​ഭ​വം.

അ​ബ​ദ്ധം മ​ന​സി​ലാ​ക്കി​യ ലോ​ക്കോ പൈ​ല​റ്റ് സ്റ്റേ​ഷ​നി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 600 മീ​റ്റ​ര്‍ മാ​റ്റി ട്രെ​യി​ൻ നി​ർ​ത്തി. സി​ഗ്‌​ന​ല്‍ മ​ന​സി​ലാ​ക്കു​ന്ന​തി​ല്‍ സം​ഭ​വി​ച്ച പി​ഴ​വാ​കാം സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തേ​യും ചെ​റി​യ​നാ​ട് സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ൻ നി​ര്‍​ത്താ​തെ പോ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പു​തു​താ​യി സ്റ്റോ​പ്പ​നു​വ​ദി​ച്ച കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു​വി​ന് നാ​ട്ടു​കാ​ര്‍ സ്വീ​ക​ര​ണ​മൊ​രു​ക്കി​യെ​ങ്കി​ലും ട്രെ​യി​ൻ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.