തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ പൊ​ലീ​സു​കാ​ർ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ലും പ്ര​തി​ഷേ​ധം തു​ട​രാ​ൻ കോ​ണ്‍​ഗ്ര​സ്. പ്ര​തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് തൃ​ശൂ​ർ ഡി​ഐ​ജി ഓ​ഫീ​സി​ലേ​ക്ക് ഇ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തും.

അ​തേ​സ​മ​യം, മ​ർ​ദ​ന​മേ​റ്റ സു​ജി​ത്തി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഇ​ന്നെ​ത്തും. കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

പ്ര​തി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​വീ​സി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.