നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചുകയറി; മകളുടെ പിന്നിലിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം
Thursday, September 4, 2025 6:48 PM IST
കോട്ടയം: വൈക്കം നാനാടത്ത് കാറിടിച്ച് മകളുടെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം.
വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്.
അപകടത്തിൽ മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു.
കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.