തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ല​പ്പി റി​പ്പി​ൾ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​ദാ​നി ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന് ത​ക​ർ​പ്പ​ൻ‌ ജ​യം. 110 റ​ൺ​സി​നാ​ണ് റോ​യ​ൽ​സ് വി​ജ​യി​ച്ച​ത്.

റോ​യ​ൽ​സ് ഉ​യ​ർ​ത്തി​യ 209 റ​ൺ​സ് പി​ന്തു​ട​ർ​ന്ന റി​പ്പി​ൾ​സ് 98 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. 55 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ എ.​കെ. ആ​ക​ർ​ഷി​ന് മാ​ത്ര​മാ​ണ് റി​പ്പി​ൾ​സ് ബാ​റ്റിം​ഗ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്.

ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​ന് വേ​ണ്ടി വി. ​അ​ഭി​ജി​ത്ത് പ്ര​വീ​ൺ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ജെ. ​എ​സ്. അ​നു​രാ​ജ് ര​ണ്ട് വി​ക്ക​റ്റും അ​ജി​ത്ത് വാ​സു​ദേ​വ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 208 റ​ൺ​സ് എ​ടു​ത്ത​ത്. നാ​യ​ക​ൻ കൃ​ഷ്ണ പ്ര​സാ​ദി​ന്‍റെ​യും വി​ക്ക​റ്റ് കീ​പ്പ​ർ വി​ഷ്ണു​രാ​ജി​ന്‍റെ​യും സ​ഞ്ജീ​വ് സ​തെ​രേ​ശ​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ റോ​യ​ൽ​സ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. കൃ​ഷ്ണ പ്ര​സാ​ദും വി​ഷ്ണു​രാ​ജും അ​ർ​ധ സെ​ഞ്ചു​റി നേ​ടി. കൃ​ഷ്ണ പ്ര​സാ​ദ് 52 പ​ന്തി​ൽ നി​ന്ന് 90 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

വി​ഷ്ണു​രാ​ജ് 60 റ​ൺ​സും സ​ഞ്ജീ​വ് സ​തെ​രേ​ശ​ൻ 31 റ​ൺ​സും എ​ടു​ത്തു. എം. ​നി​ഖി​ൽ 18 റ​ൺ​സ് സ്കോ​ർ ചെ​യ്തു. ആ​ല​പ്പി റി​പ്പി​ൾ​സി​ന് വേ​ണ്ടി എം.​പി. ശ്രീ​രൂ​പ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. രാ​ഹു​ൽ ച​ന്ദ്ര​നും ശ്രീ​ഹ​രി എ​സ്. നാ​യ​രും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.