വെടിക്കെട്ട് ബാറ്റിംഗുമായി കൃഷ്ണ പ്രസാദും വിഷ്ണുരാജും; ട്രിവാൻഡ്രം റോയൽസിന് കൂറ്റൻ സ്കോർ
Wednesday, September 3, 2025 4:24 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് എടുത്തത്.
നായകൻ കൃഷ്ണ പ്രസാദിന്റെയും വിക്കറ്റ് കീപ്പർ വിഷ്ണുരാജിന്റെയും സഞ്ജീവ് സതെരേശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ റോയൽസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൃഷ്ണ പ്രസാദും വിഷ്ണുരാജും അർധ സെഞ്ചുറി നേടി. കൃഷ്ണ പ്രസാദ് 52 പന്തിൽ നിന്ന് 90 റൺസാണ് എടുത്തത്.
വിഷ്ണുരാജ് 60 റൺസും സഞ്ജീവ് സതെരേശൻ 31 റൺസും എടുത്തു. എം. നിഖിൽ 18 റൺസ് സ്കോർ ചെയ്തു. ആലപ്പി റിപ്പിൾസിന് വേണ്ടി എം.പി. ശ്രീരൂപ് മൂന്ന് വിക്കറ്റെടുത്തു. രാഹുൽ ചന്ദ്രനും ശ്രീഹരി എസ്. നായരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.