കോ​യ​മ്പ​ത്തൂ​ർ: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​രേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ റോ​ബി​ൻ ബ​സ് വീ​ണ്ടും ത​മി​ഴ്നാ​ട് ആ​ർ​ടി​ഒ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട് റോ​ഡ് ടാ​ക്സ് അ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. എ​ന്നാ​ൽ ഓ​ൾ ഇ​ന്ത്യ പെ​ർ​മി​റ്റു​ണ്ടെ​ന്നും ന​ട​പ​ടി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ ഗി​രീ​ഷ് പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് റോ​ബി​ൻ ബ​സ് അ​ടൂ​രി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​യ്ക്കും ബ​സ് പി​ടി​ച്ചെ​ടു​ക്ക​ലി​നു​മെ​തി​രേ ഗി​രീ​ഷ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.