സിപിഎം എന്നും വിശ്വാസികൾക്കൊപ്പം: എം.വി. ഗോവിന്ദൻ
Wednesday, September 3, 2025 10:33 AM IST
തിരുവനന്തപുരം: സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സിപിഎം ഇന്നലെയും ഇന്നും നാളെയും വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കും. ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞത്. അടഞ്ഞ അധ്യായം എന്നല്ല
വിശ്വാസികളെ കൂടി ചേർത് വർഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ചു കൊടുക്കാനല്ലെന്നും അയ്യപ്പ സംഗമത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.