ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് എം.എ. ബേബി
Monday, September 1, 2025 11:11 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന ചർച്ചയെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പുതിയ നീക്കത്തെ സിപിഎം സ്വാഗതം ചെയ്യുന്നു. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ അടുക്കുന്നത് ലോക സമാധാനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ബോധമുള്ള എല്ലാവരും സ്വാഗതം ചെയ്യും. ഏക ധ്രുവ ലോകത്തിൽ നിന്നും ബഹു ധ്രുവ ലോകത്തിലേക്കുള്ള മാറ്റമാണ് ഇപ്പോൾ നടക്കുന്നത്. ബ്രിക്സ് ശക്തിപ്പെടുത്തുന്നതും പ്രതീക്ഷ നൽകുന്നു.
അമേരിക്കൻ സാമ്രാജ്യത്വം തനിസ്വഭാവം കാണിക്കുകയാണ്. ട്രംപ് ചുങ്ക യുദ്ധം ആണ് നടത്തുന്നതെന്നും എം എ ബേബി പറഞ്ഞു.