രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം
Monday, September 1, 2025 6:34 AM IST
ബിഹാർ: ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം. രാവിലെ 11ന് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് സമാപന ചടങ്ങുകൾ തുടങ്ങും.
ഇന്ത്യാ സഖ്യം നേതാക്കൾക്കൊപ്പം ഗാന്ധി മൈതാനത്തുനിന്നുംരാഹുൽ ഗാന്ധി അംബേദ്കർ പാർക്കിലേക്ക് പദയാത്ര നടത്തും. ഉച്ചയ്ക്ക് 12.45ന് അംബേദ്കർ പ്രതിമയിൽ എല്ലാവരും പുഷ്പാർച്ചന നടത്തിയ ശേഷം പൊതുസമ്മേളനം തുടങ്ങും.
ചടങ്ങ് പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് ശ്രമം. ബിഹാറിലേത് തുടക്കം മാത്രാണെന്നും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വോട്ട് കവർച്ചയ്ക്ക് എതിരായ മാർച്ചുകൾ സംഘടിപ്പിക്കുമെന്നുമാണ് രാഹുലിന്റെ പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പാറ്റ്നയിലെത്തിയിട്ടുണ്ട്.