തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ല്‍​വേ. പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച നാ​ല് സ്പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ളി​ലും ബു​ക്കിം​ഗ് തു​ട​ങ്ങി​യെ​ന്ന് റെ​യി​ല്‍​വേ അ​റി​യി​ച്ചു.

ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് (06127), തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് - ഉ​ധ്ന ജം​ഗ്ഷ​ൻ (06137), മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് (06010), വി​ല്ലു​പു​രം ജം​ഗ്ഷ​ന്‍ - ഉ​ധ്ന ജം​ഗ്ഷ​ൻ (06159) എ​ന്നി​വ​യാ​ണ് പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച വ​ണ്‍​വേ സ്പെ​ഷ്യ​ല്‍ എ​ക്സ്പ്ര​സു​ക​ള്‍.

സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​നു​ക​ളു​ടെ സ​മ​യം: ട്രെ​യി​ന്‍ ന​മ്പ​ര്‍ 06137 - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് - ഉ​ധ്ന ജം​ഗ്ഷ​ൻ വ​ണ്‍​വേ എ​ക്സ്പ്ര​സ്: സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടും. ര​ണ്ടി​ന് രാ​ത്രി 11.45ന് ​ഉ​ധ്ന ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06010 - മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​ക്‌​സ്പ്ര​സ് സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 7.30ന് ​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ എ​ത്തി​ച്ചേ​രും.

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06159 വി​ല്ലു​പു​രം ജം​ഗ്ഷ​ൻ - ഉ​ധ്ന ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​വി​ല്ലു​പു​രം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പാ​ല​ക്കാ​ട് വ​ഴി അ​ടു​ത്ത ദി​വ​സം രാ​വി​ലെ 5.30ന് ​ഉ​ധ്ന ജം​ഗ്ഷ​ഷ​നി​ൽ എ​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 06127 ചെ​ന്നൈ സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് എ​ക്സ്പ്ര​സ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ന് ​പു​റ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7.15ന് ​തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ൽ എ​ത്തും.