തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു. വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​മ​ന്ദി​രം അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ.​അ​നി​ലാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (മ​ഞ്ഞ കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു​മാ​ണ് ഇ​ക്കു​റി ഓ​ണ​ത്തി​ന് 14 ഇ​ന​ങ്ങ​ള​ട​ങ്ങി​യ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ അം​ഗീ​കൃ​ത​വും അ​ല്ലാ​ത്ത​തു​മാ​യ അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, ക്ഷേ​മാ​ശു​പ​ത്രി​ക​ൾ, മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് നാ​ല് പേ​ർ​ക്ക് ഒ​ന്ന് എ​ന്ന ക്ര​മ​ത്തി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്യും. ഇ​തി​നു പു​റ​മെ ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി കി​റ്റ് ന​ൽ​കും. ആ​കെ 6,14,217 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക.