തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ഗ​സ്റ്റി​ലെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ 31ന് ​ത​ന്നെ ശ​മ്പ​ളം എ​ത്തി​യെ​ന്നും ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ബോ​ണ​സും തി​ങ്ക​ളാ​ഴ്ച വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. പ്രി​യ​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​മാ​സ​വും ഒ​ന്നാം തീ​യ​തി​ക്ക് മു​ന്നേ ശ​മ്പ​ളം അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

ജീ​വ​ന​ക്കാ​ര്‍​ക്ക് ഞാ​ന്‍ വാ​ക്ക് ന​ല്‍​കി​യ ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ബോ​ണ​സും തി​ങ്ക​ളാ​ഴ്ച വി​ത​ര​ണം ചെ​യ്യും. ഓ​ണ​മ​ല്ലേ, നി​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​തെ ഞ​ങ്ങ​ള്‍​ക്ക് എ​ന്ത് ആ​ഘോ​ഷം. ആ​ഘോ​ഷി​ക്കൂ കെ​എ​സ്ആ​ര്‍​ടി​സി​ക്കൊ​പ്പ​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഓ​ണ​ത്തി​ന് ഉ​ത്സ​വ​ബ​ത്ത​യാ​യി 3000 രൂ​പ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കു​ക​യെ​ന്ന് നേ​ര​ത്തേ റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഉ​ത്സ​വ​ബ​ത്ത 2750 രൂ​പ​യാ​യി​രു​ന്നു.