അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്
Sunday, August 31, 2025 5:52 PM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണമെന്ന മഹുവ മൊയ്ത്ര എംപിയുടെ പരാമർശത്തിൽ പോലീസ് കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ തല വെട്ടിയെടുക്കണമെന്ന് മഹുവ മൊയ്ത്ര പ്രസംഗിച്ചുവെന്നാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുന്നുവെന്ന് അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടി നല്കിയ മഹുവയുടെ വാക്കുകളാണ് വിവാദത്തിന് ആധാരം.