യുവതിക്ക് കൂട്ടബലാത്സംഗം; രണ്ട് പേർ പിടിയിൽ
Sunday, August 31, 2025 11:06 AM IST
ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 22കാരിയെ അഞ്ച്പേർ കൂട്ടബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ബംഗിരിപോസി പ്രദേശത്താണ് സംഭവം.
ജോലിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന യുവതിയെ പരിചയമുള്ള രണ്ട് പേർ കാറിൽ കയറ്റിക്കൊണ്ടു പോയി. യാത്രാമധ്യേ മൂന്ന് പേർകൂടി കാറിൽ കയറി.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.