കൃഷിവകുപ്പിൽ നിന്ന് സ്ഥലം മാറ്റിയതിനെതിരെ ബി. അശോക് നിയമനടപടിക്ക്
Sunday, August 31, 2025 10:10 AM IST
തിരുവനന്തപുരം: കൃഷിവകുപ്പിൽ നിന്ന് സ്ഥലം മാറ്റിയതിനെതിരെ ബി. അശോക് നിയമനടപടിക്ക്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ സമീപിക്കാനാണ് ആലോചന.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെടിഡിഎഫ്സിയിലേക്കാണ് ബി. അശോകിനെ മാറ്റിയത്. കേര പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് മാറ്റാം.
നേരത്തെ, തദ്ദേശ ഭരണ പരിഷ്കാര വകുപ്പിലേക്ക് മാറ്റിയിരുന്നപ്പോൾ അന്ന് കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങിയിരുന്നു. ഇതേ സമാനമായ രീതിയിലാണ് ഇപ്പോൾ അദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്.
കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്ത് അന്വേഷണം നടന്നിരുന്നു. എന്നാൽ ഈ അന്വേഷണം കൃഷി വകുപ്പ് ഏറ്റെടുക്കുകയും ബി. അശോക് തന്നെയാണ് അന്വേഷണം നടത്തിയത്.