എറണാകുളത്ത് കാട്ടാന കിണറ്റിൽ വീണു
Sunday, August 31, 2025 9:33 AM IST
കൊച്ചി: എറണാകുളം കോട്ടപ്പടിയിൽ കാട്ടാന വീട്ടുവളപ്പിലെ കിണറ്റിൽ വീണു. വടക്കുംഭാഗം സ്വദേശി വർഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസോളം പ്രായമുള്ള കൊമ്പനാണ് രാത്രി കിണറ്റിൽ വീണത്.
പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ സ്ഥലത്തെത്തണമെന്നും മതിയായ നഷ്ടപരിഹാരം നൽകി കിണർ പഴയതുപോലെ ആക്കി കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
വനപാലകർ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിച്ച് ചർച്ചയിലൂടെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തനാണ് ശ്രമം.