ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവം; അഞ്ച് പേർക്കെതിരെ കേസ്
Sunday, August 31, 2025 9:23 AM IST
കോട്ടയം: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്.
കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു.
സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് ഷാജൻ സ്കറിയയ്ക്ക് തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ച് മർദനമേറ്റത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഷാജൻ സ്കറിയയുടെ പരിക്ക് ഗുരുതരമല്ല.