ഗാസ സിറ്റി യുദ്ധമേഖലയായി പ്രഖ്യാപിച്ചു; ഭക്ഷണപ്പൊതികൾ നൽകുന്നത് നിർത്തുന്നു
Sunday, August 31, 2025 4:15 AM IST
ജറുസലേം: ഗാസ സിറ്റി യുദ്ധമേഖലയായി പ്രഖ്യാപിച്ചതോടെ വിമാനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് ഇസ്രയേൽ ഉടൻ നിർത്തിയേക്കുമെന്ന് റിപ്പോർട്ട്. പട്ടിണിമൂലം 10 പേർ കൂടി മരിച്ചതോടെ ആകെ പട്ടിണിമരണം 332 ആയി.
ഇതിൽ 124 കുട്ടികളും ഉൾപ്പെടും. ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പുകളിൽ 15 പേരും കൊല്ലപ്പെട്ടു. ഇതുവരെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 63,371 പലസ്തീൻകാർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.
അതേസമയം ഗാസ സിറ്റിയിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കരുതെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടു. പലായനം ചെയ്യുന്ന ലക്ഷങ്ങളെ പാർപ്പിക്കാൻ സ്ഥലം കണ്ടെത്താൻ അസാധ്യമായ സാഹചര്യത്തിലാണിത് റെഡ് ക്രോസ് ആവശ്യം മുന്നോട്ടുവച്ചത്.