ദുരന്ത നിവാരണ അഥോറിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹാക്ക് ചെയ്തു
Saturday, August 30, 2025 11:13 PM IST
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോണ് നന്പർ ഉൾപ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു. മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കാത്ത സ്ഥിതി ആയി.
ഐടി വിഭാഗം ഇടപെട്ട് തടസം പരിഹരിച്ചു. ഹാക്കിംഗ് നടന്നത് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നന്പറിലാണോ, ജില്ലാ ഓഫീസുകളിലെ ഏതെങ്കിലും നന്പരിലാണോ എന്നു വിശദമായി പരിശോധിച്ചു. ഒടുവിൽ ഹാക്കിംഗ് നടന്നത് കൊല്ലം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ നന്പറിലാണെന്ന് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൈബർ ക്രൈം സെല്ലിനു കൈമാറിയതായി അധികൃതർ അറിയിച്ചു.