കാ​സ​ർ​ഗോ​ട്: മ​ധു​വാ​ഹി​നി പു​ഴ​യോ​ട് ചേ​രു​ന്ന തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ർ​ക്ക​ള പാ​ടി​യി​ലെ മി​ഥി​ലാ​ജി​ന്‍റെ (12) മൃ​ത​ദേ​ഹം ആ​ണ് ക​ണ്ടെ​ത്തി​യ​ത്.

തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് കു​ട്ടി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. കു​ട്ടി​യെ കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി ആ​ലം​പാ​ടി പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള പു​ഴ​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

കു​ട്ടി​യെ കാ​ണാ​താ​യ​പ്പോ​ൾ മു​ത​ൽ നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​ന​യും തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു.