ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​ർ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങും. ചെ​ൽ​സി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ടോ​ട്ട​നം എ​ന്നീ ടീ​മു​ക​ൾ​ക്ക് ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി ഫു​ൾ​ഹാ​നിം നേ​രി​ടും. സ്റ്റാം​ഫോ​ഡ് ബ്രി​ഡ്ജ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം 7.30 നാ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ടോ​ട്ട​നം, എ​വ​ർ​ട്ട​ൺ എ​ന്നീ ടീ​മു​ക​ൾ​ക്ക് മ​ത്സ​ര​മു​ള്ള​ത്.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ബേ​ൺ​ലി​യേ​യും ടോ​ട്ട​നം ബേ​ൺ​മൗ​ത്തി​നേ​യും എ​വ​ർ​ട്ട​ൺ വൂ​ൾ​വ്സി​നെ​യും നേ​രി​ടും. ആ​ഴ്സ​ണ​ൽ, ലി​വ​ർ​പൂ​ൾ, ടോ​ട്ട​നം എ​ന്നീ ടീ​മു​ക​ൾ​ക്ക് ആ​റ്റ് പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​തെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ മു​ന്നി​ലു​ള്ള ആ​ഴ്സ​ണ​ൽ ആ​ണ് നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.