ഓണാഘോഷ പരിപാടിക്കിടെ വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു
Friday, August 29, 2025 10:23 PM IST
തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെയുണ്ടായ വിദ്യാർഥി സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. തിരുവനന്തപുരം തട്ടത്തുമല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ എട്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
മെഡിക്കൽ പരിശോധനയിൽ വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ മുമ്പാകെ ഹാജരാക്കി. ദിവസങ്ങൾക്ക് മുന്പ് വിദ്യാർഥികൾ തമ്മിൽ സ്കൂളിൽ തർക്കമുണ്ടായിരുന്നു.
തുടർന്ന് ഓണാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.