തത്തയെ കൂട്ടിലിട്ട് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്
Friday, August 29, 2025 7:43 PM IST
കോഴിക്കോട്: തത്തയെ കൂട്ടിലടച്ച് വളർത്തിയതിന് വീട്ടുടമസ്ഥനെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് നരിക്കുനി ഭാഗത്തുള്ള വയലിൽ നിന്ന് കെണിവെച്ച് തത്തയെ പിടികൂടി വളർത്തിയതിനാണ് കേസ്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തത്തയെ കണ്ടെത്തിയത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ-2 പട്ടികയിൽ പെടുന്നതാണ് നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന മോതിരത്തത്തകൾ.
ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളർത്തുന്നത് ഏഴു വർഷം വരെ തടവും 25,000 രൂപയിൽ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.