രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; രൂക്ഷവിമർശനവുമായി എം.വി.ഗോവിന്ദൻ
Friday, August 29, 2025 4:40 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നത്.
മനസാക്ഷിയുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. പുറത്ത് വന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. തുടർന്ന് വരുന്നത് കേട്ടതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നിൽക്കുമ്പോഴും കോൺഗ്രസ് എന്ത് നടപടി എടുത്തു.
പരാതി ഉയർന്നപ്പോൾ തന്നെ തേച്ച് മാച്ച് കളയാൻ ശ്രമിച്ചു. പ്രതിപക്ഷ നേതാവ് പോലും പരാതി ഗൗരവമായി എടുത്തില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.