തൃ​ശൂ​ർ: തൃ​ശൂ​ർ പു​റ്റേ​ക്ക​ര​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് 10 പേ​ർ​ക്ക് പ​രി​ക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. മ​ര​ത്തി​ലും കാ​റി​ലും ഇ​ടി​ച്ച ശേ​ഷ​മാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. റോ​ഡി​ന് കു​റു​കെ​യാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍, കു​ന്നം​കു​ളം റോ​ഡി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ബ​സ് മാ​റ്റാ​നു​ള്ള ശ്ര​മം നി​ല​വി​ല്‍ തു​ട​രു​ക​യാ​ണ്. തൃ​ശൂ​ർ, കു​ന്നം​കു​ളം റോ​ഡി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ജീ​സ​സ് ബ​സാ​ണ് മ​റി​ഞ്ഞ​ത്.