ജ​യ്പൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണ് സം​ഭ​വം. എ​ട്ടാം ക്ലാ​സു​കാ​രി​യാ​യ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ൾ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​നെ ചോ​ദ്യം ചെ​യ്യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

അ​ധ്യാ​പ​ക​ൻ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ൽ ഭ​യ​ന്ന പെ​ൺ​കു​ട്ടി ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ൾ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി അ​ധ്യാ​പ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ ഗ്രാ​മീ​ണ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ സ്ഥ​ല​ത്ത് പോ​ലീ​സി​നെ വി​ന്യ​സി​ച്ചു.